xmas-newyear

മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയും ആഭേരി ഗാന മിത്രയും സംയുക്തമായി ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. നാഷണൽ ഗ്രന്ഥശാലയിൽ നടന്ന ആഘോഷ പരിപാടിയിൽ കുട്ടംമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ലിജു ജേക്കബ് ക്രിസ്തുമസ് പുതുവൽസര സന്ദേശം നൽകി. ഡോ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. രാജീവൻ.ആർ, ശശിധരൻ.ആർ, അഡ്വ.എം.എ അൻസാരി, എൽ.പി സത്യപ്രകാശ്, ആർ. ശങ്കരനാരായണൻ നായർ, പി.സി രവി, ഗണേഷ് കുമാർ.ജി എന്നിവർ സംസാരി​ച്ചു. ആഭേരി ഗാനമിത്ര അംഗങ്ങൾ ഗാന സന്ധ്യ അവതരിപ്പിച്ചു.