കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ രാജിവച്ചു.
യു.ഡി.എഫ് മുന്നണി ധാരണ പ്രകാരമുള്ള കാലാവധി പൂർത്തിയാക്കുന്നത് കണക്കിലെടുത്താണ് പഞ്ചായത്ത് സെക്രട്ടറി അഡ്വ.ആഷ്ലി നായർക്ക് രാജി നൽകിയത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പത്മജഅഭിലാഷ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസഫ് ജോസഫ് മാമ്പൂത്തറ, നീനുജോസഫ്, ലീലാമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ ജോഷി കൊല്ലാറ, രജനി ഉത്തമൻ, ലീന ജോഷി, മനോജ് രാമമന്ദിരം, വിധു പ്രസാദ്, ശോഭന സനഹാസനൻ, എം.എം.ജോസഫ് മണപ്രാം പള്ളി, മനോജ് കാനാച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
കേരളാകോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാപ്രസിഡന്റിന് പുറമെ യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കൂടിയായ തങ്കച്ചൻ വാഴച്ചിറ, രാജീവ് ഗാന്ധി ട്രോഫി വള്ളംകളിയെ കൂടുതൽ ജനകീയമാക്കുന്നതിലും നിരവധി പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിലും വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.