
അമ്പലപ്പുഴ : ചെമ്പിൽ അരയൻ ദിനം ആഘോഷിച്ച് വ്യാസമഹാസഭ .സംസ്ഥാന സമിതി അംഗവും, തിരുവനന്തപുരം ജില്ലാ കൺവീനറുമായ സേതു മോഹനൻ ഉദ്ഘാടനം ചെയ്തു .ചരിത്രം മറന്നു പോയ തിരുവിതാം കൂറിലെ ആദ്യ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ചെമ്പിൽ അരയനെന്ന് അദ്ദേഹം പറഞ്ഞു .ജില്ലാ പ്രസിഡന്റ് കൈലാസം രാജപ്പൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനൽ സെക്രട്ടറി സജീവൻ ശാന്തി മുഖ്യ പ്രഭാഷണം നടത്ത്ര. വർക്കിംഗ് പ്രസിഡന്റ് വിജയൻ നളന്ദ സംസാരിച്ചു. മന്മഥൻ നീർക്കുന്നം സ്വാഗതവും ജയപാലൻ തുമ്പോളി നന്ദിയും പറഞ്ഞു .