മാന്നാർ : ബാലസംഘം മാന്നാർ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 85-മത് സ്ഥാപക ദിനാഘോഷം മുട്ടേൽ എ.എസ്.ഇ യൂണിയൻ ഹാളിൽ നടന്നു. ബാലസംഘം മാന്നാർ ഈസ്റ്റ് മേഖല പ്രസിഡന്റ് കാർത്തിക് കൃഷ്ണൻ പതാക ഉയർത്തി. സി.പി.എം മാന്നാർ ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം മാന്നാർ ഈസ്റ്റ് മേഖല കൺവീനർ മോനു ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ ബാലാവകാശ നിയമ ബോധവത്കരണ ക്ലാസിന് നേതൃതൃത്വം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി.വി. രത്നകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷൻ ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, സഞ്ജു ഖാൻ, സി.പി സുധാകരൻ, അരുൺ മുരുകൻ, അനഘ അനിൽ എന്നിവർ സംസാരിച്ചു.