hk

ആലപ്പുഴ: ഇരവുകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌നേഹദീപം വയോജന കൂട്ടായ്മയുടെ ക്രിസ്മസ് - നവവത്സരാഘോഷം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌നേഹദീപം കൂട്ടായ്മയുടെ ചെയർമാൻ ടി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ക്രിസ്മസ് - പുതുവത്സര സന്ദേശ നൽകി. കേക്ക് മുറിച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും വയോജനങ്ങൾ ക്രിസ്മസ് ആഘോഷിച്ചു. ഡോ.വിഷ്ണു നമ്പൂതിരി, എസ്.പ്രദീപ്, സജീന്ദ്രൻ മഞ്ഞിപ്പുഴ, കെ.കെ.ശിവജി, സി.ടി.ഷാജി, കെ.എൻ.ഷൈൻ, ഷാജി കോയാപറമ്പിൽ, നിർമ്മലാദേവി, ആശ, അജീന എന്നിവർ സംസാരിച്ചു.