photo

ചാരുംമൂട് : എസ്.എഫ്.ഐ ചാരുമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഭാരവാഹികൾക്കായി നടന്ന ശില്പശാല എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ്‌ കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.മഹേഷ്‌ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ.എ.അക്ഷയ്,ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ്, പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.നിയാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനന്ദു, ധനുജ, അനന്തു അജി,ഏരിയ കമ്മിറ്റിയംഗം അരുൺ അശോകൻ എന്നിവർ സംസാരിച്ചു.