1

കുട്ടനാട് : എസ്.എൻ.ഡി​.പി​ യോഗം കുട്ടനാട് യൂണിയന്റെ ശിവഗിരി -ഗുരുകുലം പദയാത്രയ്ക്ക് ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. .പദയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച കുമാരനാശാൻ ജന്മവാർഷിക സമ്മേളനം സമ്മേളനം യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. . കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കൺവീനർ സന്തോഷ് ശാന്തി പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം എം പി പ്രമോദ്, യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് കെ.പി.സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, വൈസ് പ്രസിഡൻ്റ് റ്റി.എസ്.ഷിനുമോൻ , വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹൻ, റ്റി.ആർ.അനീഷ്, സുനോജ് കാവാലം എന്നിവർ സംസാരിച്ചു. എട്ടാം വയസ്സിൽ കുട്ടനാട് യൂണിയൻ പദയാത്രയുടെ ഭാഗമായി മാറിയ അമരേഷിനെയും ഈശാനെയും യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അനുമോദി​ച്ചു.