ചേർത്തല: ചൈതന്യ റസിഡന്റസ് അസോസിയേഷൻ വാർഷികാഘോഷം ഇന്ന് ലീലാ ജോണിന്റെ വസതിയിൽ നടക്കും. രാവിലെ പതാക ഉയർത്തൽ,തുടർന്ന് കലാകായിക മത്സരങ്ങൾ,വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്യും. ചാർട്ടേഡ് അക്കൗണ്ടന്റ് പി.ഗോവിന്ദകമ്മത്ത് മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി സദാനന്ദറാവു റിപ്പോർട്ട് അവതരിപ്പിക്കും. പി.കെ.രാധാകൃഷ്ണൻ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.സെന്റ് ജോസഫ് ഫാർമസി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബെറ്റി കാർല സ്കോളർഷിപ്പ് വിതരണം ചെയ്യും. സർക്കിൾ ഇൻസ്പെക്ടർ ബി.വിനോദ്കുമാർ സമ്മാനദാനം നിർവഹിക്കും. തുടർന്ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ്, വിവിധ കലാപരിപാടികൾ.