pradakshinam

മാന്നാർ: ആത്മബോധോദയ സംഘംസ്ഥാപകൻ ശുഭാനന്ദഗുരുവിന്റെ കുട്ടംപേരൂർ ജന്മഭൂമിയായ ആദർശാശ്രമത്തിൽ തീർത്ഥാടനവും പന്ത്രണ്ട്‌ വെള്ളിയാഴ്ച വ്രതസമാപനവും സമാപിച്ചു. ആശ്രമ ആചാര്യൻ മണിക്കുട്ടൻ മുഖ്യ കാർമ്മികത്വംവഹിച്ചു. വിവിധ ശാഖകളിൽനിന്നും ഇരുമുടികെട്ടുകളുമായി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേർന്നു. രാവിലെ 11 ന് പ്രദക്ഷിണം നടന്നു.
തീർത്ഥാടനസമ്മേളനം ഉദ്‌ഘാടനം ആത്മബോധോദയ സംഘം ജനറൽ സെക്രട്ടറി നിർവ്വഹിച്ചു. പ്രശാന്ത് ചിങ്ങവനം, ഷാലു കുട്ടംപേരൂർ, അനിൽ മാനില എന്നിവർ ആത്മീയപ്രഭാഷണം നടത്തി. ദീപാരാധന, ദീപക്കാഴ്ച എന്നിവയോടെ തീർത്ഥാടനം സമാപിച്ചു.