
ചാരുംമൂട് : നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം വികസിത ഭാരത് സങ്കൽപ് യാത്ര വള്ളികുന്നം പുത്തൻചന്ത ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്നു. ലീഡ് ബാങ്ക് മാനേജർ അരുൺ അദ്ധ്യക്ഷനായ യോഗം വള്ളികുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ തൃദീപ് കുമാർ ഉത്ഘാടനം ചെയ്തു. നിരവധി ആളുകൾക്ക് സൗജന്യഗ്യാസ് കണക്ഷൻ ലഭിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി മുടങ്ങിയവർക്കു പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൻ്റ സഹായത്തോടെ വീണ്ടും പരിഹരിച്ചു പദ്ധതി ഉറപ്പാക്കി. മുദ്രയോജന, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ കടപത്രങ്ങൾ വിതരണം ചെയ്തു. ഫെഡറൽ ബാങ്ക് മാനേജർ അശ്വതി ദാസ്, ഗ്രാമപഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി, പ്രഭകുമാർ മുകളയ്യത്ത്, ജി ശ്യാംക്യഷ്ണൻ, അനിൽ വള്ളികുന്നം, അഡ്വ ഹരീഷ് കാട്ടൂർ, റാണി സത്യൻ, സന്തോഷ് ചത്തിയറ, മനു, ഷാജി വട്ടയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു. ഡ്രോൺ സാങ്കേതിക വിദ്യ കർഷകരിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ഡെമോ പ്രദർശനവും നടന്നു.