ചാരുംമൂട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. നൂറനാട് ഗ്രാമപഞ്ചായത്തിലെ പുലിമേലിൽ പന്നിയാക്രമണത്തിൽ കൃഷി നഷ്ട്ടപ്പെട്ട തുരുത്തിയിൽ മനോജിന്റെ കൃഷിസ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റും നൂറനാട് ഗ്രാമപഞ്ചായത്തംഗവുമായ അഡ്വ.കെ. കെ.അനൂപ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ പ്രദീപ്, ജീവൻ ആർ ചാലിശേരി, ഏരിയ പ്രസിഡന്റ് മനു തുരുത്തിയിൽ , യുവമോർച്ച ജില്ലാ കമ്മിറ്റിയംഗവും ഗ്രാമപഞ്ചായത്ത് മെമ്പറും ആയ ആർ വിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.