ആലപ്പുഴ: ദേശീയ സിദ്ധദിനാചരണത്തിന്റ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗവ. സിദ്ധ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൻനസ് സെന്റർ മണ്ണഞ്ചേരി മെഡിക്കൽ ഓഫീസർ അറിയിച്ചു. മണ്ണഞ്ചേരി ഗവ.സിദ്ധ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ രാവിലെ 9.30ന് പരസ്പരം വായനശാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ബോധവത്കരണക്ലാസ്, യോഗ പ്രദർശനം എന്നിവ നടക്കും. ആയുഷ് പി.എച്ച്.സി എൻ.എച്ച്.എം സിദ്ധ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ 10ന് 106 ാം നമ്പർ അങ്കണവാടിയിലും മെഡിക്കൽ ക്യാമ്പ് നടക്കും.