shani

മുഹമ്മ : മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഫാസിസ്റ്റു വിരുദ്ധ സദസ്സ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.എസ്.ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ബി.ബൈജു, അഡ്വ. എം.രവീന്ദ്രദാസ്, കെ.വി.മേഘനാദൻ, ടി.സുബ്രഹ്മണ്യദാസ്, പി. തമ്പി, സി.സി നിസാർ, ഷാഹുൽ.ജെ. പുതിയപറമ്പിൽ, പി. ശശികുമാർ,എം.പി.രാജപ്പക്കുറുപ്പ്, സി.സി. ബിനു, ദീപു ജോസഫ്, അഡ്വ. ഷാരോൺ സാലസ് എന്നിവർ സംസാരിച്ചു.