മുഹമ്മ: മണ്ണഞ്ചേരി ഗവ.സിദ്ധ ആശുപത്രിക്ക് ദേശീയ അംഗീകാരം. നാഷണൽ ലെവൽ അക്രിഡിറ്റേഷനായി കേരളത്തിൽ നിന്ന് മണ്ണഞ്ചേരി സിദ്ധ ആശുപത്രി മാത്രമാണ് യോഗ്യതാ ലിസ്റ്റിൽ ഇടം നേടിയത്. ആയൂർവേദ, ഹോമിയോ, സിദ്ധ തുടങ്ങിയ വൈദ്യശാഖകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നാണ് മണ്ണഞ്ചേരി സിദ്ധ ആശുപത്രിയെ തിരഞ്ഞെടുത്തത്. ആയൂഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററായി ഉയർത്തപ്പെട്ട ആശുപത്രിയിൽ യോഗാ പരിശീലനം, ഔഷധത്തോട്ടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. സംഗമിത്ര പറഞ്ഞു.