an

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാ‌ഡിൽ കൂറ്റുവേലി മായിത്തറ വല്യേടത്തുചിറ വീട്ടിൽ അനീഷിനെ (മമ്മാസ്- 36), ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധി വരുന്ന പ്രദേശങ്ങളിൽ ആറുമാസത്തേയ്ക്ക് പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ട് എറണാകുളം റെയ്ഞ്ച് ഡെപ്യുട്ടി ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് കാപ്പാ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചു. അനീഷ് മാരാരിക്കുളം, ഹേമാംബിക നഗർ പാലക്കാട്, പനങ്ങാട്, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.