ആലപ്പുഴ: ആലപ്പുഴ നീലിമ വിദ്യാഭവനിലെ 2004 - 2007 ബി.കോം ബാച്ചിലെ പൂർവവിദ്യാർത്ഥികളുടെ സംഗമം 'തിരികെ 2023' ഇന്ന് രാവിലെ 9.30ന് നീലിമ വിദ്യാഭവനിൽ നടക്കും. ഡയറക്ടർ സിബി ജോർജ് തോട്ടുങ്കൽ ഉദ്ഘാടനം ചെയ്യും.
അദ്ധ്യാപകരെ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.