
ചെന്നിത്തല: കഥകളി ആചാര്യൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 25-ാം അനുസ്മരണവും പുരസ്കാര സമർപ്പണവും ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. കലാസാംസ്കാരിക സമിതി പ്രസിഡൻറ്റ് ഗോപി മോഹൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചെന്നിത്തല ചെല്ലപ്പൻ പിള്ള പുരസ്കാരം കലാമണ്ഡലം ഓയൂർ രാമചന്ദ്രന് മന്ത്രി സമർപ്പിച്ചു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, വാർഡ് മെമ്പർ ദിപു പടകത്തിൽ, വിശ്വനാഥൻ നായർ, ജി.ഹരികുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല സ്വാഗതവും പി.വിജയൻ നായർ നന്ദിയും പറഞ്ഞു.