a

മാവേലിക്കര : പൊന്നമ്മ സുരേന്ദ്രനെ ആലപ്പുഴ ടെലഫോൺ സർക്കിൾ അഡ്വൈസറി അംഗമായി നിയമിച്ചു. മാവേലിക്കര തെക്കേക്കര നെടുവീനാൽ കിഴക്കതിൽ സുരേന്ദ്രന്റെ ഭാര്യയാണ്. നിലവിൽ ബി.ജെ.പിയുടെ ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്, തെക്കേക്കര യങ് മെൻസ് യൂണിയൻ ഗ്രന്ഥശാലയുടെ വനിതാവേദി സെക്രട്ടറി, മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.