photo

ചേർത്തല: മരുത്തോർവട്ടം ശ്രീധന്വന്തരി മഹാക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കടിയക്കോൽമന ജയൻ തിരുമേനി ദീപ പ്രകാശനം നിർവഹിച്ചു.ദേവസ്വം പ്രസിഡന്റ് ജി.സജികുമാർ നിറപറ സമർപ്പണം നടത്തി. ഗുരുവായൂർ മണികണ്ഠൻ വാര്യനാണ് യജ്ഞാചാര്യൻ. ദിവസവും രാവിലെ 6.30മുതൽ വിഷ്ണു സഹസ്രനാമജപം, പ്രാർത്ഥന,ഭഗവത് കീർത്തനം, 7.30 മുതൽ 12 വരെയും 2മുതൽ 6വരെയും ഭാഗവത പാരായണം, 7ന് ദീപാരാധന, 7.30ന് പ്രഭാഷണം. ജനുവരി 2ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം.