kiran-

ആലപ്പുഴ: മാവേലിക്കര ചെറുകോൽ വൈരവന വീടിന്റെ മുറ്രം നിറയെ പലതരത്തിലുള്ള

മോട്ടോർ സൈക്കിളുകളാണ്. രാജ്യത്തെ റണ്ണിംഗ് കണ്ടീഷനിലുള്ള ഒരേ ഒരു നോർമാൻ എം.കെ 9ഡി മോട്ടോർ സൈക്കിളാണ് കൂട്ടത്തിലെ താരം. കടുത്ത മോട്ടോർസൈക്കിൾ പ്രേമിയും മസ്കറ്റിലെ ഓട്ടോമേഷൻ എൻജിനിയറുമായ ജി.കെ. കിരണിന്റെ ശേഖരത്തിൽ

നാൽപ്പതോളം ബൈക്കുകളാണുള്ളത്. കൈകൊണ്ട് ഗിയറിടുന്ന നോർമാൻ,​ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈനികർ വ്യാപകമായി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളാണ്. ഭാരംകുറഞ്ഞ ഇനത്തിൽപ്പെട്ടതായതിനാൽ

ഹെലികോപ്റ്ററുകളിലാണ് യുദ്ധം രംഗത്ത് ഇവ എത്തിച്ചിരുന്നത്. ഡൈനോമോ ഇഗ്നീഷ്യൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ 1945 മോഡൽ 125 സി.സി ടു സ്ട്രോക്ക് ബൈക്ക് എട്ടുവർഷം മുമ്പാണ് കിരണിന്റെ കൈകളിലെത്തിയത്. പിന്നീട്,​ സുഹൃത്തും മെക്കാനിക്കുമായ വിജേഷ് രണ്ട് വർഷം കൊണ്ട് ഫുൾ കണ്ടീഷനിലാക്കി. ഇന്ന് ലഭ്യമല്ലാത്ത പല പാർട്സുകളും വിജേഷ് സ്വന്തമായി നിർമ്മിച്ചെടുക്കുക യായിരുന്നുവെന്ന് കിരൺ പറഞ്ഞു. മോട്ടോർസൈക്കിളുകളിലെ ഇത്തിരി കുഞ്ഞനായ 22 സി.സി എൻഫീൽഡ് മോഫ ഉൾപ്പെടെ 40 ഓളം അപൂർവ വാഹനങ്ങൾ കിരണിന്റെ ശേഖരത്തിൽ ഭദ്രമാണ്.