photo

ചേർത്തല: അർത്തുങ്കൽ നവമാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അർത്തുങ്കൽ ബീച്ച് ഫെസ്​റ്റ് ഇന്ന് തുടങ്ങും. രാവിലെ 10ന് പതാക ഉയർത്തൽ. വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ കലാപരിപാടികൾ. 31ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും.തുടർന്ന് മ്യൂസിക് ബാൻഡ്.നാടിന്റെ വികസനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി 2015 മുതൽ പ്രവർത്തിച്ചുവരുന്ന സമൂഹമാദ്ധ്യമ കൂട്ടായ്മയാണ് ' നമ്മുടെ അർത്തുങ്കൽ നവമാധ്യമ കൂട്ടായ്മ'. കൂട്ടായ്മയുടെ മൂന്നാമത്തെ ബീച്ച് ഫെസ്​റ്റാണിത്.