
ആലപ്പുഴ : കുട്ടനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ വിദ്യാഭ്യാസ സമ്മേളനം 'നിറവ് ' മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രൊഫ.ഡോ.കെ.പി.നാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്, വിദ്യാഭ്യാസ ധനസഹായ വിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടന്നു.