ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുനഃസംഘടനയിൽ ഈഴവ സമുദായത്തെ തഴഞ്ഞതായി ആക്ഷേപം. ചെങ്ങന്നൂർ മണ്ഡലത്തിലെ രണ്ട് ബ്ളോക്കുകളിലായി 12മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് ഉള്ളത്. കഴിഞ്ഞ തവണ ഈഴവസുദായത്തിൽപ്പെട്ട മൂന്ന് മണ്ഡലം പ്രസിഡന്റുമാരുണ്ടായിരുന്നു. പുനഃസംഘടനയിൽ ഒരെണ്ണത്തിലൊതുങ്ങി. ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടർമാരിൽ 33 ശതമാനം ഈഴവരാണ്. ബ്ളോക്ക് കമ്മിറ്റി, യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ നിയമിച്ചപ്പോഴും സമുദായത്തെ തഴഞ്ഞു.

ജില്ലയിൽ 148 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് ഉള്ളത്. ഇതിൽ 50മണ്ഡലം പ്രസിഡന്റുമാരെ തർക്കത്തെ തുടർന്ന് പ്രഖ്യാപിച്ചിട്ടില്ല. മുഴുവൻ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചാലേ ചിത്രം വ്യക്തമാകൂ. 18ബ്ളോക്ക് പ്രസിഡന്റുമാരിൽ ഈഴവ ആറ്, മുസ്ളീം, ക്രിസ്ത്യൻ നാല് വീതം, നായർ മൂന്ന്, ധീവര ഒന്ന് എന്നിങ്ങനെയാണ്.