കായംകുളം: പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ് ഇന്ന് വൈകിട്ട് 3ന് കായംകുളം പാർക്ക് മൈതാനിയിൽ നടക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ കുറ്റവിചാരണ നടത്തും. യു.ഡി.എഫ് ചെയർമാൻ എ.ഇർഷാദ് അദ്ധ്യക്ഷത വഹിക്കും.