
ആലപ്പുഴ : സമഗ്ര ശിക്ഷ കേരളയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (കുസാറ്റ് )
യും ചേർന്ന് നടത്തുന്ന സൈനോ ടെക് ദ്വിദിന ശിൽപശാലയ്ക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു നിർവ്വഹിച്ചു. തകഴി ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ അധ്യക്ഷയായി. റീനാ മതി കുമാർ, രാജശ്രീ വി, തലവടി ബി.ആർ. സി ട്രെയിനർ ജെയ്സൺ പി, തോമസ് മാത്യു, അജിത വിജയൻ എന്നിവർ സംസാരിച്ചു. ഷിഹാബ് നൈന, സൂര്യ മോൾ വി.എം, എന്നിവർ നേതൃത്വം നൽകി.