photo

ചാരുംമൂട് : പറയംകുളം ആവണി ഗ്രൗണ്ടിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന ഭക്ഷ്യമേള മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കയ്യിൽ പണമുണ്ടെങ്കിൽ മണ്ണിലേക്കിറങ്ങി കൃഷിചെയ്യേണ്ട കാര്യമില്ലെന്ന ചിന്താഗതി വളരുകയാണെന്ന് മന്ത്രി പറഞ്ഞു. വാങ്ങിക്കൽ സമ്പ്രദായമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു സ്വാഗത സംഘം ജനറൽ കൺവീനർ ജി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഓണാട്ടുകര - ഭക്ഷ്യ സുരക്ഷയുടെ നാട് എന്ന വിഷയത്തിൽ മുരളീധരൻ തഴക്കര പ്രഭാഷണം നടത്തി.ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമ,പഞ്ചായത്തംഗം ബി.രാജലക്ഷ്മി, ചുരുംമൂട് കൃഷി അസി.ഡയറക്ടർ പി.രജനി, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് രജനി ജയദേവ് തുടങ്ങിയവർ പങ്കെടുത്തു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും, കുടുംബശ്രീയുടെയും സ്വകാര്യ സംരഭകരുടെയുമടക്കം 70 ഓളം സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

എള്ള് സംസ്കരണത്തിന് 20 ലക്ഷം

ഓണാട്ടുകരയിൽ കൃഷി ചെയ്യുന്ന എള്ള് ശേഖരിച്ച് സംസ്കരണം നടത്തുവാനുള്ള യൂണിറ്റ് സ്ഥാപിക്കുവാൻ 20 ലക്ഷം രൂപ സ അനുവദിച്ചതായി മന്ത്രി പി.പ്രസാദ് പറഞ്ഞു. ഓണാട്ടുകര കാർഷികോത്സവത്തിൽ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനുവരിയിൽ തന്നെ യൂണിറ്റ് യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.