photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം വർണ്ണോത്സവം - 2023 എന്ന പേരിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.

27 അങ്കണവാടികളിൽ നിന്നായി 400 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ജ്യോതിഷ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, പഞ്ചായത്തംഗങ്ങളായ ആത്തുക്ക ബീവി, ദീപക്, ആര്യ ആദർശ്, ഭരണിക്കാവ് സി.ഡി.പി.ഒ ഷീബ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപാ രവി എന്നിവർ പങ്കെടുത്തു.