ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഹരിപ്പാട് ഗവ യു പി സ്ക്കൂളിൽ സംഘടിപ്പിച്ച ബാലോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി തിലകരാജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ അനിൽ കുമാർ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ബി.വിജയൻ നായർ, താലുക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. വിജയകുമാർ, രവി പ്രസാദ് എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ എൻ നമ്പി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ആർ.വിജയകുമാർ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഹരിപ്പാട് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ എസ്.ശശി കുമാർ ഉദ്ഘാടനം ചെയ്തു. ആർ.വിജയകുമാർ അധ്യക്ഷനായി. വായനാ മത്സര വിജയികൾക്ക് ബാലവേദി കൺവീനർ എം.കെ പ്രദീപ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. ഗോപാലൻ, രവിപ്രസാദ്, ചെറിയനാട് സുരേഷ്, ഡി.ബി അജിത് കുമാർ , രമാദേവി, ഷബാന ജമാൽ എന്നിവർ സംസാരിച്ചു.