
മാന്നാർ: കേരളാ സ്‌റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വന്ദ്യ വയോധികരെ ആദരിക്കലും നടന്നു. കെ.എസ്.ഇ.എസ്.എൽ മാവേലിക്കര താലൂക്ക് പ്രസിഡന്റ് മുരളീധര കൈമൾ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. എം.സോമനാഥൻപിള്ള, എസ്.വിജയൻപിള്ള, പി.വൈ.ശാമുവേൽ, കെ.ഗോപി പാടിയിൽ, കെ.ജി.അശോക് കുമാർ, ടി.സി.മാത്യൂസ്, മറിയാമ്മ ശാമുവേൽ, അന്നമ്മ ജോഷ്വാ വേട്ടംപള്ളിൽ തുടങ്ങിയവർ സംസാരിച്ചു.