ഹരിപ്പാട്: മംഗലം ഹയർസെക്കൻഡറി സ്‌കൂളിന്റെ പൂതിയ കെട്ടിട നിർമ്മാണത്തിനായി 5.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. 3.9 കോടി രൂപയുടെ പ്രോജക്ടിനാണ് ആദ്യം ഭരണാനുമതി ലഭിച്ചിരുന്നത്. ഇതിൽ മൂന്ന് കോടി രൂപ സർക്കാർ വിഹിതവും, തൊണ്ണൂറ് ലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള വിഹിതവും ആയിരുന്നു. എന്നാൽ നിർവ്വഹണ ഏജൻസിയായി ആദ്യം നിശ്ചയിച്ചിരുന്ന കൈറ്റ് ഈ വർക്കിൽ നിന്നും പിന്മാറിയതിനെ തുടർന്ന് കിറ്റ്‌കോയെ ചുമതല ഏൽപ്പിച്ചു. തുടർന്ന് സ്‌കൂൾ എസ്.എം.സിയുടെ നിർദേശവും, സ്‌കൂളിന്റെ ദീർഘകാല വികസന ആവശ്യങ്ങളും കണക്കിലെടുത്ത് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുകയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കുകയും ചെയ്തു. ഈ തുക കൂടി ഉൾപ്പെടുത്തി കിറ്റ്‌കോ സമർപ്പിച്ചിരുന്ന എസ്റ്റിമേറ്റിമേറ്റിനാണ് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ള
ത്.