ഹരിപ്പാട്: മുതുകുളം ​,ചേപ്പാട് ​,ചിങ്ങോലി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ചേപ്പാട് ​ വന്ദികപ്പള്ളി റോഡിന്റെ നിർവ്വഹണം ഉടൻ ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് റോഡിന് ഭരണാനുമതി ലഭിച്ചത്. 1.26 കോടി രൂപയായിരുന്നു പദ്ധതി അടങ്കൽ.