ഹരിപ്പാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. മുൻപ് ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതി നിർവ്വഹണത്തിനായി ലഭിച്ചിരുന്നത്. എന്നാൽ ഈ തുക അപര്യാപ്തമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും കരാറുകാരൻ പിന്മാറിയിരുന്നു.