മാന്നാർ: കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവീക്ഷേത്രം ദേവസ്വം വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. പൊതുയോഗം നടത്തുന്നതിനെതിരെ നാട്ടുകാരായ മൂന്നു പേർ ജില്ലാ കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയതിനാൽ മുൻ നിശ്ചയിച്ച പ്രകാരം യോഗം നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് സുനിൽ ശ്രദ്ധയം വാർത്താസമ്മേളത്തിൽ അറിയിച്ചു. പരാതികൾ ഉണ്ടെങ്കിൽ പൊതുയോഗത്തിൽ അറിയിക്കുന്നതിന് പകരം വ്യക്തി വിരോധം തീർക്കുന്നതിനായി ക്ഷേത്രത്തിനെ അപകീർപ്പെടുത്തുകയും ക്ഷേത്രവരുമാനം ഇല്ലാതാക്കുവാനും ശ്രമിച്ചവരെ ജനങ്ങൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും കുന്നത്തൂർ ദേവസ്വം ഭാരവാഹികൾ പറഞ്ഞു. വൈസ് പ്രസിഡന്റ് കരുണാകരൻ.പി, സെക്രട്ടറി സുരേന്ദ്രൻ.വി, ജോയിന്റ് സെക്രട്ടറി സുഭാഷ് കാരാഞ്ചേരിൽ, ട്രഷറർ അനിൽകുമാർ.എൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ പൊതുയോഗം നീരീക്ഷകന്റെ സാന്നിധ്യത്തിലാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയതെന്ന് പരാതിക്കാരിലൊരാളായ മനോജ് പറഞ്ഞു.