ആലപ്പുഴ : കുട്ടനാട് താലൂക്കിലെ മൂന്ന് റേഷൻ ഡിപ്പോകളിൽ കെ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. വെളിയനാട്, മുട്ടാർ, നെടുമുടി എന്നീ പഞ്ചായത്തുകളിലെ റേഷൻ ഡിപ്പോകളിലാണ് കെ സ്റ്റോറുകൾ പ്രവർത്തനക്ഷമമായത്. കുന്നംകരിയിലെ 234 -ാം നമ്പർ റേഷൻ ഡിപ്പോയിലെ കെ സ്റ്റോർ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പി.പ്രിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നെടുമുടിയിൽ തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുട്ടാർ പഞ്ചായത്തിൽ മിത്ര കരിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിനി ജോളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരമ്യ അദ്ധ്യക്ഷത വഹിച്ചു. നെടുമുടിയിൽ വാർഡ് മെമ്പർ വർഗീസ് ജോസഫ് ഉദ്ഘാടനം ചെയ്തു.