mahila-morcha-vahanarali

മാന്നാർ: മാന്നാർ മഹിളാമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന വിളംബര റാലി സംഘടിപ്പിച്ചു. മാന്നാർ മണ്ഡലം പ്രസിഡന്റ് പാർവതി രാജീവിന് പതാക കൈമാറി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.നിഷാ പ്രിവിൻ ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിദീപ രാജൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പദ്മകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി ബിന്ദു ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തഗോപകുമാർ,രാജി ബാബു, ബിന്ദു പ്രദീപ്, ശാന്തിനി ബാലകൃഷ്ണൻ, മഹിളാമോർച്ച ഭാരവാഹികളായ ആശ സുരേഷ്, നിഷ വിനോദ്, അനുപമ രാജീവ്‌, സിന്ധു മണിക്കുട്ടൻ, പുഷ്പ ഹരിമോഹൻ തുടങ്ങിയവർ പങ്കെടുത്തു.