മാവേലിക്കര : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കുടുംബ സംഗമം നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ മാവേലിക്കര മേഖല പ്രസിഡന്റ് യു.ആർ.മനു അധ്യക്ഷനായി. കലാപരിപാടി ജില്ലാ പ്രസിഡന്റ് എസ്.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് ഫോട്ടോവേൾഡ്, സുരേഷ് ചിത്രമാലിക, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൊച്ചുകുഞ്ഞു കെ.ചാക്കോ, ഗിരീഷ് ഓറഞ്ച്, ശശിധരൻ ഗീത്, അനിൽ ഫോക്കസ്, സിബു നൊസ്റ്റാൾജിയ, മേഖല സെക്രട്ടറി ഹേമദാസ് ഡോൺ, യൂണിറ്റ് പ്രസിഡന്റുമാരായ കുശലകുമാർ, രാജൻ സുരഭി, ജോഷി തനിമ, എബ്രഹാം ജോൺ, മേഖല പി.ആർ.ഒ: ഷൈജ തമ്പി എന്നിവർ സംസാരിച്ചു.