മാന്നാർ: അഴിമതിയും ധൂർത്തും ഇടതുസർക്കാരിന്റെ മുഖമുദ്രയാണെന്നും അതിനെതിരെ ശബ്ദിക്കുന്നവരെ അടിച്ചമർത്തി ഭരിക്കാമെന്ന വ്യാമോഹം ഇനി നടക്കില്ലെന്നും കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. യു.ഡി.എഫ് പാണ്ടനാട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുൽ ലത്തീഫ്. മണ്ഡലം പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. 9ന് ചെങ്ങന്നൂരിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന യു.ഡി.എഫ് കുറ്റവിചാരണ സദസിൽ 500 പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സണ്ണി കോവിലകം, ഹരി പാണ്ടനാട്, യു.ഡി.എഫ് കൺവീനർ അഡ്വ.നാഗേഷ് കുമാർ, കെ.ബി. യശോധരൻ, കെ.ആർ.അശോക് കുമാർ, ജോളി ഫിലിപ്പ്, ഗണേഷ് രാധാകൃഷ്ണൻ, ഷോൺ യോഹന്നാൻ, ടി.ഡി.മോഹനൻ, എൽസി കോശി, ജോസ് വല്യാന്നൂർ, അമ്മാളുകുട്ടി, മോളി ജോൺസൺ, രത്നകല എന്നിവർ സംസാരിച്ചു.