അമ്പലപ്പുഴ: ബൈക്ക് ഇടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. കാൽനടയാത്രക്കാരനായ പുറക്കാട് പഞ്ചായത്ത് പുത്തൻപുരയിൽ സെയ്തുമുഹമ്മദ് (64), ബൈക്ക് യാത്രികരായ ഏഴരയിൽ ജെറിൻ (25), പുത്തൻ പറമ്പ് വീട്ടിൽ ജിനു (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.40 ഓടെ ദേശീയ പാതയിൽ പുറക്കാട് പഴവങ്ങാടി ജംഗ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണംതെറ്റി വന്ന ബൈക്ക് സെയ്തുമുഹമ്മദിനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് സെയ്തുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് മറിഞ്ഞാണ് യുവാക്കൾക്ക് നിസാരമായി പരിക്കേറ്റത്.