
ആലപ്പുഴ: ചാസ് തത്തംപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ സഹൃദയ ഹോസ്പിറ്റൽ മെഡിക്കൽ ടീം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഉൾപ്പെടെയാണ് മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചത്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ. ജോസഫ് പുതുപ്പറമ്പിൽ അദ്ധ്യക്ഷനായി.സഹൃദയ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.പൾമനോളജി ആൻഡ് ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം ഡോ. അരവിന്ദ് കുമാർ മിശ്ര, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വി.ജയചന്ദ്രൻ, ഡെർമറ്റോളജി വിഭാഗം ഡോ.മറിയം ജോർജ്, ഇ. എൻ. ടി വിഭാഗം ഡോ. മാനസ കൃഷ്ണ, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റേറ്ററിക് വിഭാഗം ഡോ. എ.പി.ആൻസി , ഒഫ്താൽമോളജി വിഭാഗം ഡോ. ലക്ഷ്മി പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രത്യേക ക്രമീകരണങ്ങളുടെ സൗജന്യമായ ഐ, ബ്രസ്റ്റ് കാൻസർ സ്ക്രീനിംഗ്, കണ്ണുകളുടെ ടെസ്റ്റുകൾ, യൂറിക്കാസിഡ്, പി.എഫ് .ടി, ജി. ആർ. ബി. എസ്, ബി. പി, വി .പി .ടി ന്യൂറോപതി, ബി. എം. ഐ തുടങ്ങിയ ടെസ്റ്റുകളും സൗജന്യ മരുന്നു വിതരണവും മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടത്തി.ഫാ.ജോസഫ് കളത്തിൽ സ്വാഗതം പറഞ്ഞു.