ambala

അമ്പലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത്ത് 63-ാമത് ജില്ലാ വാർഷികത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ ജംഗ്ഷന് സമീപമാണ് ഓഫീസിന്റെ പ്രവർത്തനം. ഇതോടനുബന്ധിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റർ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ വി.കെ.വിശ്വനാഥൻ, കൈനകരി സുരേന്ദ്രൻ, എസ്. മനോഹരൻ, ഒ.ഷാജഹാൻ, ബിജിമോൾ, ഗോകുൽ, വി.ഉപേന്ദ്രൻ, ഷാജി ഗ്രാമദീപം, എം.എം. അഹമ്മദ് കബീർ, കെ. പ്രസന്നകുമാർ, ഡോ.എസ്.അജയകുമാർ എന്നിവർ പങ്കെടുത്തു.