rwer

മുഹമ്മ: ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യാഭിരുചിയും സർഗവാസനകളും പരിപോഷിപ്പിക്കാൻ ബാലകലോത്സവം സംഘടിപ്പിച്ചു. ചെറുവാരണം -പുത്തനമ്പലം എസ്.എൻ.വി ഗവ.എൽ.പി സ്കൂളിൽ നടന്ന പരിപാടി മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.വി.ദിനേശൻ അദ്ധ്യക്ഷനായി. മുഹമ്മ രവീന്ദ്രനാഥ്,കെ.പി.നന്ദകുമാർ എന്നിവർ സംസാരിച്ചു.കെ.എം.വിനോജ് സ്വാഗതവും എൻ.ടി.ഭാസ്കരൻ നന്ദിയും പറഞ്ഞു. കവിതാരചന, കഥാരചന, കാർട്ടൂൺ രചന, ചിത്രീകരണം, പ്രസംഗം, കാവ്യാലാപനം, ചലച്ചിത്രഗാനാലാപനം തുടങ്ങിയ മത്സരങ്ങളും നടന്നു. ഗ്രന്ഥശാലകളിലെ ബാലവേദി അംഗങ്ങളായ യു.പി, എച്ച്.എസ്. വിഭാഗം കുട്ടികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ പങ്കെടുത്തു.