
മുഹമ്മ: ചെറുവാരണം അയ്യപ്പഞ്ചേരി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മൂന്നിന് സമാപിക്കും. തന്ത്രി മോനാട്ട് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ , സെക്രട്ടറി കെ.ജി.വേണുഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മൂന്നിന് രാവിലെ ഒമ്പതിന് ശേഷം ആറാട്ട് പുറപ്പാട്, ക്ഷേത്രക്കുളക്കടവിൽ ആറാട്ട് . ഉച്ചയ്ക്ക് 12 ന് തിരിച്ചെഴുന്നള്ളത്ത് , വലിയ കാണിക്ക.