dsefr

പൂച്ചാക്കൽ: ചെണ്ട കലാകാരനും പ്രതിശ്രുതവരനുമായ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. പാണാവള്ളി ഏഴാം വാർഡ് തിട്ടപ്പള്ളി വീട്ടിൽ ബാബുവിന്റെ മകൻ വിഷ്ണു (29) ആണ് മരിച്ചത്. ഇന്നലെ പുലർച്ചേ രണ്ടു മണിയോടെ പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിന് കിഴക്ക് പുന്നച്ചുവടിന് സമീപം വിഷ്ണു സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്ക്കാരം നടത്തി. വിഷ്ണുവിന്റെ വിവാഹം ഉറപ്പിക്കൽ ചടങ്ങ് കഴിഞ്ഞയാഴ്ചയായിരുന്നു. പിതൃസഹോദരൻ ശിവനും മുത്തശ്ശി ഭവാനിയമ്മയും ഒരു മാസം മുമ്പാണ് മരിച്ചത്. വിഷ്ണുവിന്റെ മാതാവ് : ശ്രീദേവി. സഹോദരി: വിദ്യ.