sdfge

പൂച്ചാക്കൽ: അപ്രതീക്ഷിത രോഗങ്ങൾ, പകർച്ച വ്യാധികൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ തുടങ്ങിയവ പ്രതിരോധിക്കാൻ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടുള്ള കമ്മ്യുണിറ്റി മെന്റർമാർക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സാബു മോൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അംബിക ശശിധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എബ്രഹാം ജോർജ്‌, രതി നാരായണൻ, പ്രിയജയറാം, ഷിബു,​ കവിതസജീവൻ, സിന്ധു ഷൈബു, രജിമോൻ എന്നിവർ സംസാരിച്ചു.