
ആലപ്പുഴ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ജില്ലാ അവധിക്കാല ക്യാമ്പ് ചില്ല 2023 പുന്നപ്ര എം.ആർ.എസ് സ്കൂളിൽ സമാപിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ സജിമോൻ കെ.എൽ നിർദ്ദേശങ്ങൾ നൽകി. പരേഡ്, യോഗ ,കളരി, ഫീൽഡ് വിസിറ്റ്, റോഡ് വാക്ക് ആൻഡ് എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. 52 സ്കൂളുകളിൽ നിന്നായി 370 കുട്ടികളും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരും ഡ്രിൽ ഇൻസ്ട്രക്ടർമാരും ക്യാമ്പിന്റെ ഭാഗമായി. രക്ഷിതാക്കളും പൗരപ്രമുഖരും പൊലീസ് ഉദ്യോഗസ്ഥരും സാക്ഷ്യം വഹിച്ച വർണ്ണാഭമായ പാസിംഗ് ഔട്ട് പരേഡിൽ എസ്.പി ചൈത്ര തെരേസ ജോൺ സല്യൂട്ട് സ്വീകരിച്ചു.പൊലീസ് കേഡറ്റ് പദ്ധതി അസി. ജില്ലാ നോഡൽ ഓഫീസർ എം.എസ്. അസ്‌ലം ക്യാമ്പ് കോർഡിനേറ്റ് ചെയ്തു.