
പൂച്ചാക്കൽ: ബി.ജെ.പി അരൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമത്തിൽ അരൂർ നിയോജക മണ്ഡലത്തിൽ നിന്ന്
2500 വനിതകളെയും 2500 പുരുഷന്മാരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പാണാവള്ളി മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. അരൂർ മണ്ഡലം പ്രസിഡൻറ് രൂപേഷ് എൻ. പൈ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി കൂവേ സുരേഷ് മാർഗദർശനം നൽകി. അരുൺ അനിരുദ്ധ്, അഡ്വ.പി.കെ. ബിനോയി, ടി.സജീവ് ലാൽ, പി.കെ ഇന്ദുചൂഡൻ, അപർണ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.