
പൂച്ചാക്കൽ: പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിന് മുന്നോടിയായി ബി.ജെ.പി മഹിളാമോർച്ച പാണാവള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂച്ചാക്കൽ ടൗണിൽ വിളംബര യാത്ര നടത്തി. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സൂജന സജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം സെക്രട്ടറി നിഷാനി സുരേഷ്, മണ്ഡലം പ്രസിഡന്റ് സൂജനയ്ക്ക് പതാക കൈമാറി. മണ്ഡലം ജനറൽ സെക്രട്ടറി ലതാസജീവ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, സെക്രട്ടറി ശ്രീദേവി ഹരിദാസ്, ജനപ്രതിനികളായ വിജയമ്മ ലാലു, ആശാ സുരേഷ്, ലീന ബാബു, സംസ്ഥാന സമിതി അംഗം അപർണ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.