-efrte

ആലപ്പുഴ: ഹരിപ്പാട് നടന്ന കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ പ്രൊഫഷണൽ ബോക്സ് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ കാറ്റഗറികളിലായി 22 മത്സരങ്ങളാണ് നടന്നത്. ഓരോ മത്സരത്തിലും മൂന്നു മിനിറ്റിന്റെ നാല് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് ബ്രിഗേഡിയർ മുരളീധരൻ രാജ,സംസ്ഥാന ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് ജോയ് ജോർജ് , സെക്രട്ടറി വാജിദ് സേട്ട്, ജില്ലാഅസോസിയേഷൻ പ്രസിഡന്റ് രാകേഷ് വിദ്യാധരൻ, സെക്രട്ടറി അജിത് ചെട്ടിയാർ എന്നിവർ നേതൃത്വം നൽകി.

കേരള ബോക്സിംഗ് കൗൺസിൽ അംഗമായ ആലപ്പുഴ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ഹരിപ്പാട്ടെ കൊളീസിയം സ്പോർട്സ് പ്ലാനെറ്റിൽ നടന്ന മത്സരം നിരവധി പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേപിടിച്ചുപറ്റി. പ്രൊഫഷണൽ ബോക്സിങ്ങിന്റെ കർശനമായ അന്താരാഷ്ട്ര നിയമ പ്രകാരമായിരുന്നു മത്സരങ്ങൾ നടന്നത്. വേൾഡ് ബോക്സിംഗ് കൗൺസിലിന്റെ മാനദണ്ഡമനുസരിച്ചുള്ള മത്സരത്തിൽ ഓരോ ഫൈറ്റേഴ്സിന്റെയും വിശദവിവരവും

ഫോട്ടോയും മൈക്ക് ടൈസൻ, മുഹമ്മദാലി, വിജേന്ദർ സിംഗ്, മേരി കോം തുടങ്ങിയവരുടെ അതേ പ്രധാന്യത്തോടെ തന്നെ ബോക്സ്-റെക്കോ സൈറ്റിൽ ലിസ്റ്റ് ചെയ്യും. മത്സരത്തിന്റെ ഫുൾ വീഡിയോ വേൾഡ് ബോക്സിംഗ് കൗൺസിലിന് വേണ്ടി റെക്കാ‌ഡ് ചെയ്തിട്ടുണ്ട്. വരും വർഷങ്ങളിൽ കേരളത്തിൽ നിന്ന് കൂടുതൽ അന്തർദേശീയ താരങ്ങളെ കണ്ടെത്താൻ ഇത്തരം മത്സരങ്ങൾക്ക് കഴിയുമെന്ന്

ബ്രിഗേഡിയർ മുരളീധരൻ രാജ പ്രത്യാശ പ്രകടിപ്പിച്ചു.