അമ്പലപ്പുഴ: ബൈക്ക് അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിനെ എം.എൽ.എയുടെ സ്റ്റാഫ് ആശുപത്രിയിൽ എത്തിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി വഹീദ മൻസിൽ സത്താറിന്റെ മകൻ വാഹിദ് (23) നെയാണ് എച്ച്. സലാം എം.എൽ.എയുടെ വാഹനത്തിൽ പ്രസ് സെക്രട്ടി പി. പ്രതാപനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് 4 ഓടെ ദേശീയ പാതയിൽ കപ്പക്കട ഭാഗത്ത് വച്ചായിരുന്നു അപകടം . എതിർദിശയിൽ നിന്ന് അമിതവേഗതയിൽ കാർ വരുന്നതു കണ്ട് ബ്രേക്ക് പിടിച്ചപ്പോൾ ബെക്ക് മറിഞ്ഞ് റോഡിൽ വീണ് അബോധാവസ്ഥയിലാകുകയായിരുന്നു . എം.എൽ.എ യുടെ കാർ ഇതുവഴി കടന്നു പോകുന്നതിടെ ചോര വാർന്ന് യുവാവ് റോഡിൽ കിടക്കുന്നതു കണ്ടത്.ഉടൻ തന്നെ പ്രസ് സെക്രട്ടറി പ്രതാപൻ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.