
കായംകുളം: ഭരണ സ്വാധീനം ഉപയോഗിച്ച് കായൽ കയ്യേറ്റം നടത്തലും ഭൂമി മാന്തലുമെല്ലാം ആധുനിക കമ്മ്യൂണിസ്റ്റുകൾക്ക് സർവസാധാരണമായിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറഞ്ഞു. കായംകുളം കായൽ കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്ന ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവനുംസി.പി.എം നേതൃത്വം നൽകുന്ന
ഭൂമാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി കൃഷ്ണഅനു ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അരിതാ ബാബു, മീനു സജീവ്, വിശാഖ് പത്തിയൂർ, ഷമീം ചീരാമത്, അജിമോൻ കണ്ടല്ലൂർ, സുഹൈർ വള്ളികുന്നം, മിഥുൻ മയൂരം, ഷമീം റാവുത്തർ, ജില്ലാ ഭാരവാഹികളായ നിധിൻ പുതിയിടം, കൃഷ്ണ അനു, അഫ്സൽ പ്ലാമൂട്ടിൽ, വി.കെ നാഥൻ, ദീപക് എരുവ, സജീദ് ഷാജഹാൻ, ആസിഫ് സെലക്ഷൻ, അഖിൽ കൃഷ്ണൻ, ശരണ്യ ശ്രീകുമാർ, ആര്യ ബോബൻ, മേഘാ രാജ്, സൗമ്യ സോമനാഥ്, മണ്ഡലം പ്രസിഡന്റുമാരായ എസ്.ശ്യാംകുമാർ, രാഹുൽ കവിരാജ്, അഖിൽ രാജ്, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ അബ്ബാദ് ലുത്ഫി, സുറുമി ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.